Breaking News

കുന്നുംകൈ ചെമ്പൻകുന്നിൽ ബൈക്കിൽ ലോറിയിടിച്ച സംഭവം ; ലോറി ഡ്രൈവർക്കെതിരെ കേസ് എടുത്തു


കുന്നുംകൈ : കുന്നുംകൈ ചെമ്പൻകുന്നിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടം ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു അപകടം. നീലേശ്വരത്ത്‌ നിന്നും കുന്നുംകൈയിലേക്ക് വരുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി എതിരെ വന്ന മോട്ടോർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാലോം സ്വദേശിയായ ജോബിൻ പി ബി(35)  ഇരുകൈകളുടെയും എല്ലുപൊട്ടി ഗുരുതരാവസ്ഥയിൽ നീലേശ്വരം തേജസ്വനി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ജോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധവും അജാഗ്രതയിലും ലോറി ഓടിച്ച ഡ്രൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments