Breaking News

കശുവണ്ടിക്ക് കിലോയ്ക്ക് 150 രൂപ തറവില നിശ്ചയിച്ച് സംഭരണം കാര്യക്ഷമമാക്കണം ; കേരള കോൺഗ്രസ്‌ ബി ജില്ലാ കമ്മിറ്റി


വെള്ളരിക്കുണ്ട് : കശുമാവ് സീസൺ ആരംഭിക്കാനിരിക്കെ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കണമെന്നും കിലോയ്ക്ക് 150 രൂപ തറവില നിശ്ചയിക്കണമെന്നും കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജീഷ് വി, ജനറൽ സെക്രട്ടറി രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ,അഗസ്ത്യൻ നടയ്ക്കൽ, സിദിഖ് കൊടിയമ്മ,  രാകേഷ് കെ വി , ഇ വേണുഗോപാലൻ നായർ ,  സി തമ്പാൻ കല്ലംചിറ, പ്രസാദ് എ.വി , ദീപക് ജി, മോഹനൻ കെ, പ്രജിത് കുശാൽ നഗർ, പവിത്രൻ , ടി ശ്രീധരൻ , വിനോദ് തോയമ്മൽ, രവികുമാർ, വിജിത് തെരുവത്ത്, രമേശൻ വി വി, ജയൻ ടി കെ എന്നിവർ പ്രസംഗിച്ചു.

No comments