Breaking News

യുകെ യിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടി ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : യു കെ യിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായി പരാതി. ചിറ്റാരിക്കാൽ സ്വദേശിനിയായ സിന്ധു ടിജോ (38)യാണ് പരാതിക്കാരി. യു കെയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു വ്യാജമായി നിർമ്മിച്ച ഓഫർ ലെറ്ററും വിസയും നിർമ്മിച്ചു ഇമെയിൽ മുഖേന അയച്ചുകൊടുത്തായിരുന്ന തട്ടിപ്പ്. പലതവണയായി ഏകദേശം ഏഴു ലക്ഷത്തോളം രൂപയാണ് തട്ടിച്ചത് എന്നാണ് പരാതി. പണം നൽകിയിട്ടും ജോലി നൽകാതെ പറ്റിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോ ജോർജ് യു കെ എന്നയാളുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments