ജില്ലാ കേരളോത്സവത്തിന് തുടക്കം കളരിപ്പയറ്റ് മത്സരം കണ്ണാടിപ്പാറയിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു
ചെറുവത്തൂർ : ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള കളരിപ്പയറ്റ് മത്സരം കണ്ണാടിപ്പാറ ശ്രീകൃഷ്ണ കളരി സെന്ററിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി പ്രമീള അധ്യക്ഷയായി.
ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി പി അശോകൻ മുഖ്യാഥിതിയായി.വിജയികൾക്ക് സി വി ഗീരീശൻസമ്മാനം നൽകി. കെ സജേഷ്, കെ രാജേഷ്, പി ആർ ശശി ഗുരുക്കൾ, ഡോ. വിനീത് എന്നിവർ സംസാരിച്ചു.
No comments