Breaking News

ഹൃദയത്തിലേറി കയ്യൂർ ഫെസ്റ്റ് കയ്യൂർ ജി.വി.എച്ച്.എസ് സ്‌കൂൾ പരിസരത്ത് ഒരുക്കിയ വിദ്യാഭ്യാസ-ചരിത്ര-ആരോഗ്യ -ശാസ്ത്ര-കാർഷിക പ്രദർശനം കാണാൻ ഇതിനകമെത്തിയത് പതിനായിരങ്ങൾ


ഒരു നാടിന്റെ, കൂട്ടായ്മയുടെ വിജയമായി മാറുകയാണ് കയ്യൂരില്‍ നടക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം കയ്യൂര്‍ ഫെസ്റ്റ്. കയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ പരിസരത്ത് ഒരുക്കിയ വിദ്യാഭ്യാസ-ചരിത്ര-ആരോഗ്യ -ശാസ്ത്ര-കാര്‍ഷിക പ്രദര്‍ശനം കാണാന്‍ കഴിഞ്ഞ പതിനായിരങ്ങള്‍ ഇതിനകമെത്തി. ഐ.എസ്.ആര്‍.ഒ, ശാസ്ത്ര സാങ്കേതിക വകുപ്പ്, മെഡിക്കല്‍ കോളേജ്, പുരാവസ്തു രേഖാ വകുപ്പ്, പൊലീസ്-ഫയര്‍ഫോഴ്സ്, സി.ആര്‍.പി.എഫ്, വ്യവസായ വകുപ്പ്, കുടുംബശ്രീ സ്റ്റാളുകള്‍, കാര്‍ഷിക കോളേജ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി, എഞ്ചിനീയറിംഗ് കോളേജ്, ഐ.ടി.ഐ, ജെ.ടി.എസ്, വനം വകുപ്പ്, ഫിഷറീസ് വകുപ്പ്, എക്സൈസ്, സി.പി.സി.ആര്‍.ഐ, ടൂറിസം, മ്യൂസിയം എന്നിവയുടെ സ്റ്റാളുകളില്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും വൈകീട്ട് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളില്‍ മികച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. രാവിലെ 11 ന് തുടങ്ങി രാത്രി 10 വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ 24 ന് തുടങ്ങിയ പ്രദര്‍ശനം ജനുവരി ആറ് വരെ തുടരും.









No comments