Breaking News

കോളംകുളം പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ പുന:പ്രതിഷ്ഠ നവികരണ കലശ മഹോത്സവത്തോടനുബന്ധിച്ച് മാതൃസംഗമം നടത്തി


കരിന്തളം : പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ  പുന:പ്രതിഷ്ഠ നവികരണ കലശ മഹോത്സവത്തോടനുബന്ധിച്ച് മാതൃസംഗമം നടത്തി . മാതൃസംഗമം സംപൂജ്യ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രമുഖ ആദ്ധ്യാത്‌മിക ചിന്തകൻ കെ.ബാലൻ മാസ്റ്റർ സ്ത്രീകളും കലശമഹോത്സവവും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കാർത്തിക ബാലകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. കോവിൽ ഭരണ സമിതി പ്രസിഡണ്ട് സി.വി. ഭാവനൻ , കോവിൽ പൂജാരി ഓലക്കര കൃഷ്ണൻ , നാരായണ ഗുരുസ്വാമി , രതീഷ് കെ എന്നിവർ സംസാരിച്ചു ബിന്ദു ടി കെ സ്വാഗതവും ചന്ദ്രമതി മോഹനൻ നന്ദിയും പറഞ്ഞു

നേരത്തേ വിശ്വാനന്ദ സരസ്വതി സ്വാമിയെ പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു. കെ.കുഞ്ഞമ്പുനായർ, വി.നാരായണൻ. കുഞ്ഞികണ്ണൻ നായർ , കെ.ബാലകൃഷ്ണാർ എന്നിവർ നേതൃത്ത്വം നല്കി.

No comments