Breaking News

പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി അയൽക്കൂട്ട ബാലസഭാസംഗമം സംഘടിപ്പിച്ചു ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി എം ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ  ഭാഗമായി അയൽക്കൂട്ട ബാലസഭാ സംഗമം സംഘടിപ്പിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി എം ഉദ്ഘാടനം ചെയ്തു. ജിതേഷ് കമ്പല്ലൂർ, ജി ആർ സി കൗൺസിലർ ജിനി ജോസഫ് , ആനിമേറ്റർ കോഡിനേറ്റർ മനീഷ് തുടങ്ങിയവർ ക്ലാസ് എടുത്തു. തുടർന്ന് ക്വിസ് മത്സരം നടത്തി, വിജയികൾക്ക്  സമ്മാനം നൽകി. ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രമേളയിൽ പേപ്പർ ക്രാഫ്റ്റിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം നേടിയ ദേവതീർത്ഥ ബിനുവിനെയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ അമൃത എസ്‌നെയും , 2021 - 22 അധ്യയനവർഷം ഇൻസ്പയർ അവാർഡ് നേടിയ അശ്വതി രമേശനെയും 61മത് റവന്യൂ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡലിന് അർഹനായ എം  സനൂപിനെയും മൊമെന്റോ നൽകി ആദരിച്ചു. 

പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ മേരി ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മാവതി, വാർഡ് മെമ്പർമാരായ അജിത എം, സന്ധ്യാ ശിവൻ, ആനിമേറ്റർമാർ  തുടങ്ങിയവർ പങ്കെടുത്തു.

No comments