"പൊതുയിടം എന്റേതു കൂടിയാണ്.." കിനാനൂർ കരിന്തളം കാലിച്ചാമരത്ത് സ്ത്രീകൾ രാത്രി നടത്തം സംഘടിപ്പിച്ചു
കാലിച്ചാമരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിന കർമ്മ പരിപാടികളാണ് സംഘടിപ്പിച്ചത്. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ പൊതുയിടം എന്റെതു കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലുമായി പരപ്പ ഐ.സി.ഡി.എസ്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കാലിച്ചാമരത്ത് രാത്രിനടത്തം സംഘടിപ്പിച്ചത്.
പൊതുയിടങ്ങളിലും രാത്രികാലങ്ങളിലും സ്ത്രീകൾക്ക് നിർഭയമായ സഞ്ചാരം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുയിടങ്ങൾ ഞങ്ങളുടെത് കൂടിയാണ് എന്ന് വിളിച്ചറിയിച്ച രാത്രി നടത്തം പരിപാടി സംഘടിപ്പിച്ചത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉദ്ഘാടനം ചെയ്തു. ഐ സി.ഡി.എസ്.സൂപ്പർവൈസർ സുമ ,വിദ്യാ സുനിൽ കൗൺസിലർ , ഷീല മധു കുടുംബശ്രീ പ്രവർത്തക
,രാധാ വിജയൻ , റിജരമേഷ്, അങ്കണവാടി പ്രവർത്തകർ , മീനാക്ഷി കോളേജ് വിദ്യാർത്ഥിനി, എന്നിവർ സംസാരിച്ചു. കുടുംബശ്രീപ്രവർത്തകർ, ജനപ്രതിനിധികൾ, വകുപ്പു ജീവനക്കാർ,
കോളേജ് വിദ്യാർത്ഥിനികൾ അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
No comments