കലയിലും കായികത്തിലും നാടിനെ അടയാളപ്പെടുത്തി കോളംകുളത്തെ വനിതകൾ
കോളംകുളം: കോളംകുളം നാടിനു അഭിമാനമായി വീണ്ടും സിനി, സംസ്ഥാനതല മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ തുടർച്ചയായി ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനവും കോളംകുളത്തെ സിനി സന്തോഷ് നേടി. റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ സജീവപ്രവർത്തക ആണ് സിനി.
പരപ്പബ്ലോക്ക് തല കേരളോത്സവത്തിൽ മികച്ച പ്രകടനത്തിലൂടെ കലാ തിലകമായി തിരഞ്ഞെടുത്തത് കോളംകുളത്തെ ഷീബ ജയരാജിനെ. കലാതിലക പട്ടവും കായിക വിജയവും നേടിയതിൻ്റെ ആഹ്ളാദത്തിലാണ് കോളംകുളത്തുകാർ
No comments