Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു സമാപനത്തോടനുബന്ധിച്ച് പരപ്പയിൽ വർണശബളമായ ഘോഷയാത്ര നടന്നു


പരപ്പ: സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റയും പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിച്ചത്. 

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. താഴെ പരപ്പയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പരപ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് പി.വിചന്ദ്രൻ, സി.എച്ച്  അബ്ദുൾ നാസർ,  അന്നമ്മ മാത്യു, ശിവപ്രസാദ്,  ജോസ് കുത്തിയതോട്ടിൽ, കെ.എസ് രാജു, ബിജു, രജനി കൃഷ്ണൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. 


 കേരളോത്സവത്തിന് ഉദ്ഘാടനം ഡിസംബർ നാലിന് തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ദിവസങ്ങളിലായി കലാകായിക മത്സരങ്ങൾ നടന്നു. ഡിസംബർ നാലിന് തായന്നൂർ  ജി.എച്ച്.എസ്.എസിൽ  വെച്ച് അത്‌ലറ്റിക് മത്സരങ്ങളും അഞ്ചിന് ചായ്യോത്ത് വൈറ്റ് ഫെദർ സ്റ്റേഡിയത്തിൽ വെച്ച് ഷട്ടിൽ മത്സരവും പരപ്പ ബ്ലോക്ക് ഓഫീസിൽ വെച്ച് പഞ്ചഗുസ്തി, ചെസ്  എന്നിവയും നെല്ലിയടുക്കം എ.യു.പി സ്കൂളിൽ വെച്ച്  ക്രിക്കറ്റ് മത്സരവും നടന്നു. ആറിന് പാലാവയൽ സെൻ്റ് ജോൺസ് എച്ച്.എസ്.എസിൽ വെ,ച്ച് നീന്തൽ മത്സരം, രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ ബാസ്ക്കറ്റ് ബോൾ എന്നിവയും നടന്നു. ഏഴിന് എളേരിത്തട്ട് എ.കെ.ജി ഗ്രന്ഥാലയം ഗ്രൗണ്ടിൽ വോളിബോൾ മത്സരവും എട്ടിന് ബാനം ഗവൺമെൻ്റ് ഹൈസ്കൂളിൽ കബഡി യും ഒമ്പതിന് ബാനം സ്പോർട്സ് ക്ലബ്ബിൽ വടംവലിയും അരങ്ങേറി. 10 ന് വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ് എച്ച്.എസ്.എസിൽ ഫുട്ബോൾ മത്സരം നടന്നു.  പരപ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റേജിതര മത്സരങ്ങളും അരങ്ങേറി. 


സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി , 

കോടോം ബാംഗ്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പി

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഭൂപേഷ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി  ചന്ദ്രൻ,  കിനാന്നൂർ കരിന്തളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജന്മ ബെന്നി, സ്റ്റാന്റിംഗ് കമ്മറ്റി  ചെയർമാൻ രജനി കൃഷ്ണൻ, വാർഡ് മെമ്പർ അബ്ദുള്ള നാസർ, എം പത്മകുമാരി, അന്നമ്മ മാത്യു, ശ്രീലത, ഏ.ആർ സോമൻ എന്നിവർ സംസാരിച്ചു.

No comments