Breaking News

ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗണേശൻ അയറോട്ടിൻ്റെ 'പുതിയ പ്രഭാതങ്ങൾ ' പുസ്തക ചർച്ച നടത്തി


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗണേശൻ അയറോട്ടിൻ്റെ 'പുതിയ പ്രഭാതങ്ങൾ ' പുസ്തകത്തിൻ്റെ ചർച്ച സംഘടിപ്പിച്ചു. കവി വേണുഗോപാൽ ചുണ്ണംകുളം വിഷയാവതരണം നടത്തി. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷത വഹിച്ചു. അർജുൻ ഗുരുപുരം മോഡറേറ്ററായി. സുരു കൊമ്പിച്ചടുക്കം, രാജേന്ദ്രൻ മീങ്ങോത്ത്, ഭാസ്ക്കരൻ കോടോത്ത്, അശ്വനി ശശീന്ദ്രൻ, അനുപ്രിയ ആനക്കല്ല്, കുഞ്ഞിരാമൻ.എ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ കോടോംബേളൂർ (N) നേതൃസമിതി കൺവീനർ സി.ചന്ദ്രൻ, സി.ബാബുരാജ്, പി.നാരായണൻ, ടി.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കഥാകൃത്ത് ഗണേശൻ അയറോട്ട് മറുമൊഴി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments