Breaking News

പെരുമ്പട്ട,മുള്ളിക്കാട്, മൗക്കോട്, കാക്കടവ് പ്രദേശങ്ങളിൽ ജന ജീവിതത്തിന് ഭീഷണിയാവുന്ന കുരങ്ങ് ശല്യം പരിഹരിക്കണം ; മുസ്ലിം ലീഗ്


കുന്നുംകൈ: പെരുമ്പട്ട,മുള്ളിക്കാട്, മൗക്കോട്, കാക്കടവ്  പ്രദേശങ്ങളിൽ ജന ജീവിതത്തിനു ഭീഷണി ഉയര്‍ത്തുന്ന  കുരങ്ങ് ശല്യത്തിൽ അധികൃതർ അടിയന്തിരമായും ഇടപെടണമെന്ന് വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ മീറ്റ്‌ ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ വനം വകുപ്പ് നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എം ശംസുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. ജാതിയിൽ അസൈനാർ അധ്യക്ഷനായി.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ്  നീലഗിരി തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി കെ പി യൂസഫ് ഹാജി, ഒ ടി അഹമ്മദ് ഹാജി,എ ദുൽകിഫിലി,എം അബൂബക്കർ,പി സി ഇസ്മായിൽ, ടി എച്ച് ഖാദർ, പി ഉമർ മൗലവി, എം ഹനീഫ, കെ പി മൊയ്‌തീൻ കുഞ്ഞി മൗലവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ വി അബ്ദുൽ ഖാദർ(പ്രസിഡന്റ്), എ ദുൽകിഫിലി, കെ അഹമ്മദ് കുഞ്ഞി, എൻ പി അബ്ദുൽ റഹ്‌മാൻ( വൈസ് പ്രസിഡന്റ്), നൗഷാദ് ഇളമ്പാടി( ജനറൽ സെക്രട്ടറി),അൻവർ സാദത്ത്, പി കെ കരീം മൗലവി, എ ജി അബ്ദുൽ നാസർ (ജോയിന്റ് സെക്രട്ടറി) പി അബ്ദുൽ റഹ്‌മാൻ ( ട്രഷറർ). 

No comments