Breaking News

ഇഴഞ്ഞു നീങ്ങുന്ന ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ പ്രതിഷേധമിരമ്പി


നർക്കിലക്കാട്: നാലുവർഷത്തോളമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന ഭീമനടി ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മരണ ദിനത്തിൽ നടത്തിയ ധർണ്ണയിലും ,പന്തം കൊളുത്തി പ്രകടനത്തിലും പ്രതിഷേധമിരമ്പി. വൈകുന്നേരം 4 മണി മുതൽ നർക്കിലക്കാട് ടൗണിൽ സായാഹ്ന ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു  സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട് അധ്യക്ഷത വഹിച്ചു.

പുഷ്പലാൽ, കേശവൻ നമ്പീശൻ ,എം.വി.രാജു, ബേബി തയ്യിൽ, ഒ എം മൈക്കിൾ, ജഗദീഷ്, സഖറിയാസ് തേക്കും കാട്ടിൽ ,ബർക്ക് മാൻസ് ജോർജ് ,ഫിലിപ്പോസ് ഊത്ത പാറയ്ക്കൽ, തോമസ് പുളിക്കൽ, ഗീതാ സുരേഷ് ,മനു കയ്യാലത്ത് പ്രസംഗിച്ചു.കൺവീനർ സോണി കാരിയ്ക്കൽ സ്വാഗതവും ജോയിൻ്റ് കൺവീനർ പി.വേണുഗോപാൽ നന്ദിയും പറഞ്ഞു.

സംയുക്ത സമരസമിയുടെ നേതൃത്വത്തിൽ നേരത്തെ  റോഡ് ഉപരോധവും ,തുടർന്ന് നർക്കിലക്കാട് മുതൽ മീനടി വരെ മനുഷ്യ ചങ്ങലയും തീർത്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ നിരവധി സമരങ്ങൾ നടന്നെങ്കിലും റോഡിന്റെ  നിർമ്മാണ ഇപ്പോഴും യാതൊരു വിധ പുരോഗതിയും ഇല്ല .കാൽനട യാത്ര പോലും ദുരിതമായ ഇവിടെ റോഡ് നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ കടുത്ത  പ്രതിഷേധത്തിലാണ് .




No comments