ജന്മദിനം നന്മദിനം കെ.എം മാണിയുടെ ജന്മദിനത്തിൽ പുന്നക്കുന്ന് ഹോളി ട്രിനിറ്റി ഹോമിലെ അന്തേവാസികളോടൊപ്പം ചിലവഴിച്ച് കേരള കോൺഗ്രസ് (എം) ബളാൽ മണ്ഡലം കമ്മിറ്റി
വെള്ളരിക്കുണ്ട്: മാണി സാറിന്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് ബളാൽ മണ്ഡലം കേരള കോൺഗ്രസ് കമ്മിറ്റി. പുന്നക്കുന്ന് ഹോളി ട്രിനിറ്റി ഹോമിലെ അന്തേവാസികളോടൊപ്പം ആണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ജന്മദിനാഘോഷ പരിപാടികൾ കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിജു തൂളിശ്ശേരി ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ പ്രതീകാത്മകമായ മാണി സാറിനെ കേരളത്തിലെ കർഷക തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും, അശരണർക്കും മറക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ടോമി മണിയൻ തോട്ടം അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ടുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ബേബി ജോസഫ് പുതുമന സ്വാഗതം പറഞ്ഞു. ജോസ് കാക്കക്കൂട്ടുങ്കൽ, മാത്യു കാഞ്ഞിരത്തിങ്കൽ, തോമസ് പാലമറ്റം, തങ്കച്ചൻ വടക്കേമുറി, ലിജിൻ ഇരുപ്പക്കാട്ട്, ബേബി മുതുകത്താനി, ജോൺസൺ കുട്ടുകാപ്പള്ളി, ജോഷ്ജോ ഒഴുകയിൽ ,ജോസ് പാലത്തിങ്കൽ, മാത്തുക്കുട്ടി പാറയിൽ,ഷീല പാലത്തിങ്കൽ, ബെന്നി വിലങ്ങാട്, കൊച്ചുമോൻ കൈതമറ്റം തുടങ്ങിയവർ സംസാരിച്ചു.
No comments