Breaking News

ജില്ലയിലെ വിവിധസ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


അധ്യാപക ഒഴിവ്


ഗവ.ഹൈസ്‌കൂള്‍ ബാരയില്‍ എല്‍.പി വിഭാഗത്തില്‍ എല്‍.പി.എസ്.ടി അറബിക് താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി 31ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍.


............................................................


റേഡിയോഗ്രാഫര്‍, വളണ്ടിയര്‍ ഒഴിവ്


കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (യോഗ്യത റേഡിയോഗ്രാഫി ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഡെന്റല്‍ എക്സറേയിലും, സി.ടി.സ്‌കാനിലും പ്രവൃത്തി പരിചയം അഭികാമ്യം), വളണ്ടിയര്‍ (ഒഴിവ് മൂന്ന് മാസം) (യോഗ്യത പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയുടെ കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റ് ക്രാഷ് കോഴ്സ് പാസ്സാവണം) എന്നിവരുടെ ഒഴിവ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു പകര്‍പ്പും സഹിതം ജനുവരി 31ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 04994 230080.


........................................................


സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ്


കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് സൂപ്പര്‍വൈസറുടെ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം / ഡിപ്ലോമ. പ്രായപരിധി 18നും 36നും മദ്ധ്യേ. (പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). പ്രതിമാസ ശമ്പളം 16,000 രൂപ. അഭിമുഖം ജനുവരി 31ന് രാവിലെ 11ന് കോളേജ് ഓഫീസില്‍. ഫോണ്‍ 04994 250290.

No comments