Breaking News

ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ 75ൻ്റെ മാതൃകയിൽ അണിനിരന്ന് കുഷ്ഠരോഗ നിർമ്മാർജ്ജന പ്രതിജ്ഞയെടുത്ത് വള്ളിക്കടവ് സെൻ്റ്.സാവിയോ സ്ക്കൂൾ


വള്ളിക്കടവ്: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ 75- മത് രക്തസാക്ഷിത്വ ദിനം വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാഷ്ട്ര പിതാവിന്റെ എഴുപത്തഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ 75 ന്റെ രൂപത്തിൽ സ്കൂൾ അങ്കണത്തിൽ അണിനിരന്ന്  കുഷ്ഠരോഗ നിർമ്മാർജ്ജന പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥി പ്രതിനിധി ശ്രീപാർവ്വതി പ്രതിജ്‌ഞ ചൊല്ലിക്കൊട്ടുത്തു. പ്രിൻസിപ്പൽ സി. ലിയ മരിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൽസിപൽ സി. പ്രീതി , അദ്ധ്യാപകരായ സിനി , നീതു എന്നിവർ നേതൃത്വം നൽകി.

No comments