Breaking News

ഗാന്ധിജിയുടെ എഴുപതിഅഞ്ചാം രക്തസാക്ഷിത്വ ദിനം പുന്നക്കുന്ന് ഹോളി ട്രിനിറ്റി വൃദ്ധ സദനത്തിൽ ആചരിച്ച് കേരള കോൺഗ്രസ്‌ (എം), കാസർഗോഡ് ജില്ല സാംസ്‌കാരിക വേദി


വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ്‌ (എം ), കാസർഗോഡ് ജില്ല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ എഴുപതിഅഞ്ചാം രക്തസാക്ഷിത്വ വാർഷികം വെള്ളരിക്കുണ്ട് പുന്നകുന്നു ഹോളി ട്രിനിറ്റി വൃദ്ധ സദനത്തിൽ വെച്ചു ആചരിച്ചു. ജില്ല പ്രസിഡന്റ്‌ ബേബി പുതുമന അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ ജില്ല സെക്രട്ടറി ബിജു തുളിശ്ശേരി ഉദ്ഘാടനം ചെയ്തു. ജോസ് ചെന്നക്കാട്ടുകുന്നേൽ, ടോമി മണിയംതോട്ടം, ലിജിൻ ഇരുപ്പക്കാട്ടു, ജോസ് കാക്കകൂട്ടുംകൽ, ജോൺസൺ  കൊട്ടുകപ്പള്ളി, മാത്യു കാഞ്ഞിരത്തിങ്കൽ, സൈമൺ മൊട്ടയാനിയിൽ, ബേബി മുത്തുകത്താനിയിൽ, തങ്കച്ചൻ വടക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.

No comments