Breaking News

ബളാലിൽ തിരുനാളാഘോഷത്തിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി പത്ത് വയസുകാരൻ ജസ് വിൻ


വെള്ളരിക്കുണ്ട്: ബളാൽ സെൻ്റ് ആൻ്റണീസ് ചർച്ച് തിരുനാൾ ആഘോഷത്തിന് ഇടയിൽ കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് ബളാലിലെ അഞ്ചാം ക്ലാസുകാരൻ ജസ് വിൻ സത്യസന്ധത കാണിച്ച് നാടിന് മാതൃകയായി. തിരുനാൾ ആഘോഷത്തിന്റെ തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ രണ്ടു പവൻ സ്വർണം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉടമസ്ഥൻ. പള്ളി വികാരി ഫാ.ജോർജ് ഇലവുങ്കലിൻ്റെ സാന്നിധ്യത്തിൽ ജസ് വിൻ സ്വർണ്ണം ഉടമസ്ഥന് കൈമാറി. ചെറുപ്രായത്തിൽ ഈ പത്ത് വയസുകാരൻ കാണിച്ച സത്യസന്ധതയെ വികാരിയച്ചനും നാട്ടുകാരും പ്രശംസിച്ചു. തടത്തിൽ സിജോ - ജയ്നി ദമ്പതികളുടെ മകനാണ്. അമ്മ വീടായ ബളാലിൽ തിരുനാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജസ് വിൻ.

No comments