Breaking News

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട 30 കിലോ കഞ്ചാവുമായി വീട്ടുടമ മുസ്തഫയെ അറസ്റ്റ് ചെയ്തു


മീഞ്ച ഗ്രാമപഞ്ചായത്തിലെ മിയാപ്പദവില്‍ പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും 30 കിലോ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തില്‍ വീട്ടുടമ മുസ്തഫയെ തല്‍സമയം അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 14 എസ്-5733 മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ എന്നിവയും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും കാസര്‍ഗോഡ് എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥരും സംയുക്തമായി തിങ്കളാഴ്ച രാവിലെ 9 മണിയോടെ നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള കഞ്ചാവ് പിടികൂടിയത്.

No comments