Breaking News

ഹരിത കർമ്മസേന പ്രവർത്തനം വിലയിരുത്തുന്നതിനായി പരപ്പ ബ്ലോക്ക്‌ തല ഏകോപന യോഗം ചേർന്നു


പരപ്പ : ഹരിത കർമ്മ സേന പ്രവർത്തനം വിലയിരുത്തുന്നതിന്നായി പരപ്പ  ബ്ലോക്ക്‌ തല  ഏകോപന  യോഗം ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വലിച്ചെറിയൽ മുക്ത കേരളം -ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു..യോഗത്തിൽ ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നോഡൽ ഓഫീസർമാർ, വി. ഇ. ഒ. മാർ , സി. ഡി. എസ്. ചെയർ പേഴ്സൺമാർ, കുടുംബശ്രീ  ബ്ലോക്ക്‌ കോർഡിനേറ്റർ, ഹരിത കർമ്മ സേന കൺസോർഷ്യം  പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി . പി. കെ. സുമേഷ് കുമാർ, ജി. ഇ. ഒ. ബിജുകുമാർ. കെ. ജി. രാജു. കെ. എസ്. രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു..

No comments