പരപ്പയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
പരപ്പ: പരപ്പ ടൗണിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ വാനും മരം കയറ്റി വരികയായിരുന്നു ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സിവിൽ സപ്ലൈസ് അസിസ്റ്റന്റ് മാനേജർ പി രവീന്ദ്രൻ ഡ്രൈവർ അടുക്കത്ത് പറമ്പിലെ സതീഷ് ചന്ദ്രൻ എന്നിവർക്കാണ് പരിക്ക് ഇവരുടെ പരിക്ക് ഗുരുതരമല്ല ഇന്ന് ഉച്ചയോടെ പരപ്പ ടൗണിൽ കാരുണ്യ ആശു പതിക്ക് മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മരം കയറ്റി വരികയായിരുന്ന കെ പി വുഡ്സിന്റെ കെഎൽ 60 എൻ 3602 ലോറിയും സിവിൽ സപ്ലൈസ് കോർപ്പറേഷൻ കെ എൽ 60 എം 2264 വാഹനവുമാണ് കൂട്ടിയിടിച്ചത്.
No comments