വാർഷികാഘോഷം ഉത്സവമാക്കി മാലോത്ത് കസബ സ്കൂൾ വാർഷികാഘോഷത്തിന് മാറ്റ് കൂട്ടി ആദരിക്കൽ ചടങ്ങ്
മാലോം : മാറുന്ന കാലത്ത് പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതി മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം. നാട് ഏറ്റെടുത്ത വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. സംഘടകമികവിന്റെ വിജയം കൂടി ആയിരുന്നു രാത്രി വൈകിയും പരിപാടികൾ ആസ്വദിക്കാൻ എത്തിയ ആയിരങ്ങൾ.വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മൂവായിരത്തിൽ അധികം ആളുകൾക്കും ഒരുക്കിയ ഭക്ഷണം പങ്കുവെക്കലിന്റെയും സമത്വത്തിന്റെയും രുചി കൂട്ട് തീർത്തു. സ്കൂൾ മൈതാനത്ത് ഒരുക്കിയ പ്രൌഡ ഗംഭീരമായ ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി വാർഷിക ആഘോഷം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജ്യോതിബാസു സ്വാഗതം പറഞ്ഞു. സ്പോർട്സ് അക്കാദമി ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് നിർവഹിച്ചു.ശ്രീമതി ദീപ ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നൽകുന്ന സൗണ്ട് സിസ്റ്റം കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് കടവൻ സ്കൂൾ ഹെഡ് മാസ്റ്ററിനും പി ടി എ പ്രസിഡന്റ് നും കൈമാറി.ജോലിയിൽ നിന്നും വിരമിക്കുന്ന അദ്യാപകരായ വി ജി കെ ജോർജ് (പ്രിൻസിപ്പൽ ), ലോറൻസ് ജോസഫ്, റീത്താമ്മ എൻ പി എന്നിവർക്ക് ചടങ്ങിൽ സ്നേഹോപഹാരം ഉപഹാരം നൽകി.കസബ സ്പോർട്സ് പോയിന്റ് ലേക്കുള്ള ആദ്യ സംഭാവന വിരമിക്കുന്ന അദ്ധ്യാപകരിൽ നിന്നും ഹെഡ്മാസ്റ്റർ ജ്യോതി ബാസുവും പി ടി എ പ്രസിഡന്റ് സനോജ് മാത്യുവും ചേർന്ന് ഏറ്റുവാങ്ങി.കലാ കായിക പ്രതിഭകൾക്കുള്ള സമ്മാനം പൂർവ്വ വിദ്യാർത്ഥിയും പോലീസ് സി ഐ കൂടിയായ രഞ്ജിത്ത് രവീന്ദ്രൻ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് അംഗം പി. സി.രഘു നാഥൻ, അമൃത.കെ, ടി.പി.തമ്പാൻ, എൻ. ഡി.വിൻസെന്റ്, ദിനേശൻ, സാജൻ പുഞ്ച, കൃഷ്ണൻ കെ. വി.,റെജി സെബാസ്റ്റ്യൻ, മാർട്ടിൻ ജോർജ്,അമൽ ദേവ് എ. എം.എന്നിവർ സംസാരിച്ചു. പ്രസാദ് എം കെ നന്ദി പറഞ്ഞു.
No comments