Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പാർക്കിങ്: അമിതനിരക്ക്‌ കുറച്ചു



നീലേശ്വരം :നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ വാഹനപാര്‍ക്കിങ്ങിന്‌ അമിതനിരക്ക്‌ ഈടാക്കിയ നടപടി പിൻവലിച്ചു. ഡിവൈ എഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി സ്‌റ്റേഷൻ അധികൃതർക്ക്‌ നൽകിയ പരാതിയെത്തുടർന്നാണ്‌ അധികനിരക്ക്‌ പിൻവലിച്ചത്‌.
റോട്ടറി ക്ലബ്ബ് നിര്‍മിച്ച പാര്‍ക്കിങ് ഏരിയയിൽനിന്നാണ്‌ റെയിൽവേ നിശ്‌ചയിച്ചനിരക്കിനേക്കാൾ ചാർജ്‌ വാങ്ങിയത്‌. 12 മണിക്കൂര്‍ നേരത്തേക്ക് മുച്ചക്രവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും ആറുരൂപയും കാര്‍, ജീപ്പ്, വാന്‍, ടെമ്പോ ഉള്‍പ്പെടെയുള്ളവയ്‌ക്ക്‌ 12 രൂപയും ബസ് ഉള്‍പ്പെടെയുള്ള വലിയവാഹനങ്ങള്‍ക്ക് 95 രൂപയുമാണ് റെയില്‍വേ നിരക്ക്‌. എന്നാല്‍ കരാറുകാരൻ ഇരുചക്രവാഹനങ്ങൾക്ക്‌ 12 രൂപയും നാലുചക്രവാഹനങ്ങള്‍ക്ക് 20രൂപയുമാണ് ഈടാക്കിയത്‌. ഇനിമുതൽ നിയമപ്രകാരമുള്ള ചാർജ് നൽകിയാൽ മതി.


No comments