Breaking News

മുടന്തേൻപാറ ക്വാറിവിരുദ്ധസമരം ശക്തമാക്കും ; വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പടിക്കൽ സമരസമിതി കൂട്ടധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : അൻപതു ദിവസമായി മുടന്തേൻപാറയിൽ നടന്നുവരുന്ന ക്വാറിവിരുദ്ധ സമരം കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി വെള്ളരിക്കുണ്ടു് താലൂക്ക് ഓഫീസ് പടിക്കൽ സമരസമിതി കൂട്ടധർണ്ണ നടത്തി. സമരം ഉൽഘാടനം ചെയ്ത ജില്ലാ പരിസ്ഥിതി സമിതി പ്രസിഡൻറ് അമ്പലത്തറ കൂഞ്ഞുകഷ്ണൻ   മലയോരത്തിൻ്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന അനിയന്ത്രിത ഖനന നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ കക്ഷികൾ ഉത്തരവാദിത്വപൂർണ്ണമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടു.പഞ്ചായത്ത് മെമ്പർ ടി.എ.ജയിംസ് അദ്ധ്യക്ഷനായിരുന്നു.സമരസമിതി നേതാക്കളായ ഉഷ പി., കെ.സുനി, ബിജു നെല്ലിക്കാടൻ തുടങ്ങിയവർ ധർണ്ണക്കു് നേതൃത്വം നൽകി. ധർണ്ണയെത്തുടർന്ന് വെള്ളരിക്കുണ്ടു് ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.യോഗത്തിൽ അഡ്വ.ടി.വി.രാജേന്ദ്രൻ, പി.കൃഷ്ണൻ, പി.സുരേഷ് കുമാർ, സജി.കെ.പി.മനോജ് ഞാണിക്കടവ്,ടി.സി.രാമചന്ദ്രൻ,പി.യു കുഞ്ഞുകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

No comments