Breaking News

വിവേകാനന്ദ ജയന്തി ദിനത്തിൽ പരപ്പ വിവേകാനന്ദ സാംസ്‌കാരികവേദി സ്വാമി വിവേകാനന്ദന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി


 പരപ്പ : വിവേകാനന്ദ ജയന്തി ദിനത്തിൽ വിവേകാനന്ദ സാംസ്‌കാരികവേദി   പരപ്പയിൽ സ്വാമി വിവേകാനന്ദന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സാംസ്‌കാരികവേദി ചെയർമാൻ മധു വട്ടിപ്പുന്ന അധ്യക്ഷത വഹിച്ചു,കെ ബാലൻമാസ്റ്റർ, കരിച്ചേരി കുഞ്ഞമ്പു,ചന്ദ്രാവതി മേലത്ത്  ജയൻമാസ്റ്റർ, ശശി നമ്പ്യാർ, സി കുഞ്ഞികൃഷ്ണൻ, പ്രമോദ് വർണ്ണം, രാഹുൽ എൻ കെ തുടങ്ങിയവർ സംസാരിച്ചു. രവി പാലക്കിൽ സ്വാഗതവും കുഞ്ഞികൃഷ്ണൻ ഇ നന്ദിയും പറഞ്ഞു.വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു ജനുവരി 15 ഞായറാഴ്ച പരപ്പയിൽ വിവേകാനന്ദ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ  സാംസ്‌കാരിക സമ്മേളനവും ജില്ലാതല നാടൻപ്പാട്ട് മത്സരവും നടക്കും. പ്രമുഖ സിനിമ സീരിയൽ നടൻ വിവേക് ഗോപൻ, പ്രഭാഷകൻ രാജേഷ് നാദാപുരം തുടങ്ങിയവർ സംബന്ധിക്കും.

No comments