Breaking News

പുനർ നിർമ്മിക്കുന്ന മുടന്തേൻ പാറ മുത്തപ്പൻ മഠപ്പുരയുടെ കട്ടിള വെക്കൽ ചടങ്ങ് ഭക്തി നിർഭരമായി മാറി


പുങ്ങംചാൽ : പുനർ നിർമ്മിക്കുന്ന   മുടന്തേൻ പാറ മൂത്തപ്പൻ മഠപ്പുര യുടെ കട്ടിള വെക്കൽ ചടങ്ങ് ഭക്തി നിർഭരമായി മാറി.

ശിൽപി  സന്തോഷ്‌ മണിയാണി യുടെയും ബിജു ആശാരിമുഴക്കോത്തിന്റെയും കാർമികത്വത്തിലാണ് ഒരു പ്രാദേശമാകെ സാക്ഷ്യം വഹിച്ച ചടങ്ങിൽ മൂത്തപ്പൻ മടപ്പുരയുടെ കട്ടിള വെക്കൽ ചടങ്ങ് നടന്നത്..

മടപ്പുര മടയയൻ  കെ. പി. രാഘവൻ കാർമികത്വത്തിൽ നടന്ന പയംകുറ്റിക്ക് ശേഷമാണ് ചടങ്ങു കൾ നടന്നത്. ഒരു പ്രദേശത്തിന്റെ മുഴുവൻ  നാട്ടുകാരുടെയും  കൂട്ടപ്രാർത്ഥനയും  പവിത്ര മായ കട്ടിളവെക്കൽ ചടങ്ങിന്റെ ഭാഗമായി നടന്നു.

മടപ്പുര സ്ഥാനികർ രാഘവൻ മടയൻ, ശശി മടയൻ, മടപ്പുര ആദ്യ കാല മടയൻ കുമാരൻ മടയൻ, മധു കലശക്കാരൻ, ബാലൻ അന്തിതിരിയാൻ മുഖ്യ രക്ഷധികാരി പുഴക്കര കുഞ്ഞികണ്ണൻ,നായർ.മടപ്പുര  സെക്രട്ടറി നിഷാന്ത്, പ്രസിഡന്റ് ബാബു ടി എസ്സ്, കമ്മിറ്റി അംഗങ്ങൾ പുന:നിർമാണ കമ്മിറ്റി അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ ഭക്തജനങ്ങൾ നാട്ടുകാർ. തുടങ്ങിയവർ പവിത്രമായ ചടങ്ങിൽ  സന്നിഹിതരായി.....

No comments