Breaking News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ റേഷൻ വ്യാപാരികൾ വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി ഹരീഷ്.പി.നായർ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ റേഷൻ വ്യാപാരികളോടുള്ള അവഗണനയ്ക്ക് എതിരെയും വകുപ്പ് മന്ത്രിയുടെ അവഹേളനത്തിനെതിരെയും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (ഏ.കെ.ആർ.ആർ.ഡി.എ) വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. ഹരീഷ് പി നായർ സമരം ഉദ്ഘാടനം ചെയ്തു. സജി പാത്തിക്കര അധ്യക്ഷനായി. ഹരിദാസ് സിഎം സ്വാഗതം പറഞ്ഞു. പ്രമോദ് കെ.വി, ശശി തട്ടുമ്മൽ, ശശി പെരിയങ്ങാനം, പ്രശാന്ത് ഒടയഞ്ചാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

No comments