Breaking News

തട്ടുമ്മൽ മിനിസ്റ്റേഡിയത്തിൽ നടത്തിവന്ന ഫുട്ബോൾ കോച്ചിംഗ് സമാപിച്ചു


അട്ടേങ്ങാനം: ഇ.എം.എസ് വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അട്ടേങ്ങാനത്തിന്റെയും  യുവശക്തി വായനശാല ആർട്സ് ആൻഡ് സ്പോർട്സ് കുഞ്ഞികൊച്ചിയുടെയും ആഭിമുഖ്യത്തിൽ തട്ടുമ്മൽ മിനിറ്റ സ്റ്റേഡിയത്തിൽ നടത്തിവന്ന ഫുട്ബോൾ കോച്ചിംഗ് സമാപിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ശ്രീജ സമാപന യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘാട സമതി ചെയർമാൻ റനീഷ് വി അദ്ധ്യക്ഷത വഹിച്ചു. ഇ.എം. സ് ക്ലബ്ബ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു, ക്ലബ് രക്ഷാധികാരി എച്ച്.നാഗേഷ്, യുവശക്തി ക്ലബ് സെക്രട്ടറി നിധിൻ, പ്രതിക്ഷ ബേളൂർൻ്റെ പ്രതിനിധി എം.ശ്രീജിത്ത് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു, ഫുട്ബോൾ കോച്ചിങ്ങ് നൽകിയ സമ്പത്തിന് സ്നേഹോപഹാരവും കോച്ചിങ്ങിന് പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ റിനോബ് നന്ദിയും പറഞ്ഞു

No comments