Breaking News

വൃദ്ധനെ കുത്തി പരിക്കേൽപ്പിച്ചു ; കമ്പല്ലൂർ സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു വീട്ടിൽ നാടൻ ചാരായം സൂക്ഷിച്ചതിന് പരാതിക്കാരൻ്റെ പേരിലും കേസ്


ചിറ്റാരിക്കാൽ : കമ്പല്ലൂർ അമ്പലം കോളനിയിൽ സംഘർഷം. സംഘർഷത്തിൽ കത്തി കൊണ്ട് കുത്തേറ്റ കുഞ്ഞപ്പൻ (87) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്പലം കോളനിയിൽ താമസിക്കുന്ന രാജൻ എന്ന വ്യക്തിയാണ് കുത്തിയതെന്നാണ് കുഞ്ഞപ്പന്റെ പരാതി. തന്റെ കുടുബപ്രശ്നത്തിൽ രാജൻ ഇടപെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ കത്തി എടുത്തു കുത്തി എന്നതാണ് മൊഴി. പരിക്കു പറ്റിയ കുഞ്ഞപ്പനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞപ്പന്റെ വീട് പരിശോധിച്ച പോലീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നരലിറ്റർ നാടൻ ചാരായം കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞപ്പനെതിരെയും ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

No comments