യൂത്ത് കോൺഗ്രസ് കൊന്നക്കാട് യൂണിറ്റ് സമ്മേളനം ഡോ :പി സരിൻ ഉത്ഘാടനം ചെയ്തു
കൊന്നക്കാട് :അദാനയും അംബാനിയും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഇന്ത്യൻ സമ്പത് വ്യവസ്ഥ മാറുന്നത് ആശങ്കക്ക് ഇട നൽകുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ :പി സരിൻ.യൂത്ത് കോൺഗ്രസ് കൊന്നക്കാട് യൂണിറ്റ് സമ്മേളനo ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബളാൽ പഞ്ചായത്തിലെ 8,9,10 വാർഡുകളിലെ യുവജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ യൂണിറ്റ് സമ്മേളനം പ്രദേശത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ഡോ :പി സരിൻ കൂട്ടി ചേർത്തു. നൂറ്റി അൻപതൊളo യുവതി യുവാക്കൾ കൊന്നക്കാട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.കൊന്നക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ് പാതക ഉയർത്തി. കേരള സർക്കാരിന്റെ ജന ദ്രോഹ ബഡ്ജറ്റ് പ്രതീകത്മകമായി കത്തിച്ചു പ്രതിഷേദിച്ചു.ഒൻപതാം വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോസഫ് സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റിൻ അദ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെയിൻ തോമസ്, പഞ്ചായത്ത് അംഗങ്ങൾ ആയ പി സി രഘു നാഥൻ, ബിൻസി ജെയിൻ, മോൻസി ജോയ്, രതീഷ് ഒന്നാമൻ,സി യു സി പ്രസിഡന്റ് സീത ലക്ഷ്മി, ലിൻസി, കൃഷ്ണൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌മാരായ ജോസ് പി കെ, അനീഷ് എന്നിവർ സംസാരിച്ചു.വിൻസെന്റ് കുന്നോല നന്ദി പറഞ്ഞു.
No comments