Breaking News

വോളിബോളിനായി വള്ളിക്കടവിൽ സ്ഥിരം ഫ്ലഡ്ലിറ്റ് സ്റ്റേഡിയം ഉത്തരമേഖലാവോളിബോൾ മത്സരം നാളെ നടക്കും


വള്ളിക്കടവ് : മലയോരത്തെ വോളിബോൾ സ്വപ്നങ്ങൾക്ക് വർണ്ണം പകരാൻ  ജോർജ്ജ് മുത്തോലി യുടെ ദാനഭൂമിയിൽ വള്ളിക്കടവിൽ  ഫ്ലഡ് ലിറ്റ് സ്റ്റേഡിയനിർമ്മാണം പൂർത്തിയായി.

വള്ളിക്കടവ് സെന്റ് ജോർജ് ഫെറോന ചർച്ചിനു മുന്നിലാണ് എല്ലാവിധ സൗകര്യങ്ങളോടെയും സ്റ്റേഡിയ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

മാലോത്തിന്റെ വികസന ശിൽപ്പി പരേതനായ ജോർജ്ജ് മുത്തോലി ദാനമായി നൽകിയ സ്ഥലത്താണ് റിക്രിയേഷൻ ക്ലബ്ബിന്റെയും നാട്ടുകരുടെ യുംസഹായത്തോടെ രണ്ടരലക്ഷംരൂപ ചിലവിൽ   മനോഹരമായ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് മുതൽ ആരംഭിക്കുന്ന ഉത്തരമേഖലാ വോളി  ബോൾ മത്സരത്തോടെ മലയോരത്തെ ആദ്യത്തെ ഫ്ലഡ് ലിറ്റ് വോളിബോൾ സ്റ്റേഡിയത്തിൽ കളിയാരവം ഉയരും..

വള്ളിക്കടവ് ഫെറോന ചർച്ച് വികാരി ഫാദർ ജോസഫ് വാരണത്ത്‌ അനുഗ്രഹഭാഷണത്തോടെ സ്റ്റേഡിയം നാടിനു സമർപ്പിക്കും.. സംഘാടക സമിതി ചെയർമാൻ വി. ജെ. അൻഡ്റൂസ് അധ്യക്ഷതവഹിക്കും..

ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്തരമേഖലാ വോളി ബോൾ മത്സരം ഉത്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് എസ്. ഐ. എം. പി. വിജയകുമാർ മുഖ്യഅതിഥി  ആയിരിക്കും.

ആദ്യകാല വോളിബോൾ താരങ്ങളെ ചടങ്ങിൽ വെച്ച് ഫാദർ സാം. ടി. സാമൂവൽ ആദരിക്കും..

കണ്ണൂർ കാസർ കോട് ജില്ലകളിലെ പ്രമുഖ വോളി ബോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും...

No comments