Breaking News

യുവതിയേയും മകനേയും മർദിച്ചു ; പനത്തടി സ്വദേശിക്കെതിരെ പോലീസ് കേസ്

രാജപുരം : പനത്തടി പരിയാരത്ത് യുവതിയെയും മകനെയും മർദിച്ചയാൾക്കെതിരെ പോലീസ് കേസ്. പനത്തടി സ്വദേശിനിയായ സുജ എം (41) മകൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത് 

സുജയെ ഉപേക്ഷിച്ചു വേറെ കഴിയുന്ന ഭർത്താവായ ചന്ദ്രഹാസൻ എന്നയാളാണ് കേസിലെ പ്രതി. സുജയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കടന്നു കയറി തെറി വിളിച്ചു മർദിച്ചു തടയാൻ വന്ന മകനെ തള്ളി താഴെയിട്ടു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ചന്ദ്രഹാസനെതിരെ രാജപുരം പോലീസ് കേസ് എടുത്തു 

No comments