Breaking News

മംഗളുരുവിൽ നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ 150ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ


മംഗളൂരു : മംഗളൂരുവിലെ സിറ്റി കോളജ് ഓഫ് നഴ്സിങിൽ ഭക്ഷ്യവിഷബാധ. 150ലധികം വിദ്യാർഥികളെ രാത്രി മംഗളരൂവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതതിനെ തുടർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയതറിഞ്ഞ് ആശുപത്രിക്ക് പുറത്ത് വിദ്യാർഥികളുടെ ബന്ധുക്കൾ തടിച്ചുകൂടി. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എല്ലാ വിദ്യാർഥികളും അപകടനില തരണം ചെയ്തതായി ജില്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഡോ. അശോക് അറിയിച്ചു

No comments