ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു ചീമേനി സപ്ലൈകോ ഔട്ട്ലെറ്റ് മാനേജർ മധുസൂദനൻ ആണ് മരിച്ചത്
ചീമേനി: യാത്രക്കിടെ ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. ചീമേനി സപ്ലൈകോ ഔട്ട്ലെറ്റ് മാനേജർ തിമിരി കൊരയിച്ചാലിലെ വി.മധുസൂദനൻ (54) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ശനിയാഴ്ച രാവിലെ കൊടക്കാട് ആനിക്കാടിയിലാണ് അപകടം. കാഞ്ഞങ്ങാട് ചെറുപുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നും ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭാര്യ.പി.ബിന്ദു (ക്ലാർക്ക് ഹോസ്ദുർഗ് കോടതി) മകൾ അശ്വതി.
No comments