Breaking News

കല്യാണവീട്ടിൽ ഡാൻസ് കളിച്ച വിരോധത്താൽ മർദ്ദനം ; മാലക്കല്ല് സ്വദേശികൾക്ക് എതിരെ പോലീസ് കേസ്


രാജപുരം : കല്യാണവീട്ടിൽ ഡാൻസ് കളിച്ച വിരോധത്താൽ മധ്യവയസ്ക്കനെ മർദിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസ്. മാലക്കല്ല് പൂക്കുന്നം കോളനിയിലെ കുമാരൻ (56)നാണ് മർദ്ദനമേറ്റത്. മാലകല്ല് പൂക്കുന്നം കോളനിയിലെ സുകുമാരൻ, ബിജു എന്നിവരാണ് മർദിച്ചത് എന്നാണ് കുമാരന്റെ പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുമാരന്റെ മൊഴിയിൽ രാജപുരം പോലീസ് കേസ് എടുത്തു.

No comments