Breaking News

മടങ്ങിവന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കാസർഗോഡ് ലോൺ മേള സംഘടിപ്പിക്കുന്നു ഫെബ്രുവരി 9,10 തീയതികളിലാണ് മേള.


കാസർഗോഡ് : മടങ്ങിവന്ന പ്രവാസിമലയാളികൾക്കായി നോർക്കയും

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും  സംയുക്തമായി കാസർഗോട്ട് ലോൺ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9,10 തീയതികളിലാണ് മേള നടക്കുന്നത് 


മേള നടക്കുന്ന വേദി യൂണിയൻ ബാങ്കിന്റെ കാസർഗോഡ് ബ്രാഞ്ച് ,പി ബി നമ്പർ .56 ,പടൂർ ഷോപ്പിംഗ് കോംപ്ലക്സ് ,ന്യൂ ബസ്സ് സ്റ്റാൻഡ്,


താത്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www .norkaroots.org യിലെ NDPREM ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തിൽകൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന  പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ്,

ഇലക്ഷൻ ഐഡിയോ റേഷൻ കാർഡോ ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം അതതു വേദികളിൽ രാവിലെ 10 മണിമുതൽ പങ്കെടുക്കാവുന്നതാണ് .                                                   


നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (NDPREM)പദ്ധതി പ്രകാരമാണ് ലോൺ അനുവദിക്കുക. 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

ആവശ്യമുള്ളവർക്ക് സൗജന്യമായി പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകും.

കൂടുതൽ വിവരങ്ങൾക്ക് 18004253939

(ടോൾ ഫ്രീ),

0471-2770500 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.


No comments