Breaking News

മനസിൽ നന്മ നിറച്ച് വേറിട്ട യാത്ര പറച്ചിലുമായി അട്ടേങ്ങാനത്തെ കുട്ടികൾ സ്ക്കൂൾ അവസാന ദിനം അമ്പലത്തറ സ്നേഹവീട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം...


അട്ടേങ്ങാനം: അതിരുവിട്ട ആഘോഷങ്ങളോടെ സ്കൂൾ വിട പറയൽ ദിനം കൊണ്ടാടുന്ന പുതു തലമുറയ്ക്ക് മാറ്റത്തിൻ്റെ വേറിട്ട അനുഭവം സമ്മാനിച്ച് അട്ടേങ്ങാനത്തെ കുട്ടികൾ.

അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾ അവരുടെ യാത്ര ചൊല്ലൽ ദിനം നന്മയുടേയും മനുഷ്യസ്നേഹത്തിൻ്റേയും മാതൃക തീർത്തത്. പരീക്ഷയുടെ ഭാരം പൂർണമായും ഇറക്കി വച്ചാണ് മാർച്ച് 31 ന് അവർ  അമ്പലത്തറയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങൾക്ക് തണലൊരുക്കുന്ന സ്നേഹ വീട്ടിലെത്തിയത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം സ്നേഹ സദ്യയുമുണ്ട് അവരോടൊത്ത് കളിയും ചിരിയും പാട്ടും നൃത്തവുമായി ആ ദിവസത്തെ അവർ അവിസ്മരണീയമാക്കി. ട്ടികളുടെ വേദനയിൽ അവരും പങ്കാളികളായി. സ്കൂൾ ഹെഡ് മിസ്ട്രസ് എൻ.കെ. നിർമല ടീച്ചർ, പി.ടി.എ. പ്രസിഡന്റ് പി.ഗോപി, വൈസ് പ്രസി.പി. അശോകൻ , എം.പി.ടി.എ പ്രസി. എം.എൻ. മിനി അധ്യാപകർ ,രക്ഷിതാക്കൾഎന്നിവർ നേതൃത്വം നൽകി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ , മുനീസ അമ്പലത്തറ എന്നിവർ അതിജീവനത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.




No comments