എഴുപത്തിയൊന്നാം വാർഷികാഘോഷവുമായി കരിന്തളം കീഴ്മാല എ എൽ പി സ്ക്കൂൾ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു
കരിന്തളം : എ എൽ പി സ്ക്കൂൾ കീഴ്മാലയുടെ 71-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വാസു കരിന്തളം അധ്യക്ഷത വഹിച്ചു. നാലാം ക്ലാസ്സിൽ നിന്നും പോകുന്ന കുട്ടികൾക്കുള്ള സ്നേഹോപഹാരം ചിറ്റാരിക്കാൽ എ ഇ ഒ ഉഷാകുമാരി വിതരണം ചെയ്തു. നവാഗതർക്കുള്ള സ്നേഹോപഹാരം ഗ്രാമഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി യും മുഴുവൻ കുട്ടികൾക്കുള്ള സ്നേഹസമ്മാനം വാർഡ് മെമ്പർ ബിന്ദു ടി എസും വിതരണം ചെയ്തു. തുടർന്ന് കീഴ്മാല എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും പ്രദേശത്തെ അംഗൺവാടി കുട്ടികളുടെ പരിപാടികളും അരങ്ങേറി. സ്ക്കൂൾ മാനേജർ ചന്ദ്രൻ എം കെ, എസ് എം സി വൈസ് ചെയർമാൻ കെ വേണുഗോപാലൻ, മദർ പി ടി എ പ്രസിഡന്റ് സരിത ഇ, പി ടി എവൈസ് പ്രസിഡന്റ് പ്രചോദ് ടി ആർ, സ്ക്കൂൾ ലീഡർ മാസ്റ്റർ ആദിരൂപ് തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് അധ്യാപികമാരായ വൽസല കെ, ജയലക്ഷ്മി എം കെ,ശാരിമഉണ്ണി എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ എൻ എം പുഷ്പലത സ്വാഗതവും സ്റ്റാഫ് പ്രതിനിധി രജനി കെ വി നന്ദിയും പറഞ്ഞു.
No comments