Breaking News

കാസർഗോഡ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ


അയൽവാസിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ  പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീത്തൽ മാങ്ങാട് കൂളിക്കുന്നിലെ എം.എ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.ജെ സുരേഷിനെയാണ് (34) തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഇബ്രാഹിം (35) കത്തികൊണ്ട് കുത്തിയത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ഇബ്രാഹിം മദ്യപിച്ച് ബഹളം വെക്കുന്നത് കണ്ട്‌ തടയാൻ ചെന്നപ്പോഴാണ് സുരേഷിന് കുത്തേറ്റത്.  മേല്പറമ്പ പോലീസ്  സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്ററഡിയിലെടുത്തു. 


No comments