കാസർഗോഡ് പശ്ചാത്തലമായി പുതിയ സിനിമ .. 'പൊറാട്ട് നാടകം' ആരംഭിച്ചു; സ്വിച്ച് ഓൺ ചെയ്ത് സംവിധായകൻ സിദ്ദിഖ്
സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ വക്കീൽ, അനിൽ ബേബി, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ കോറോത്ത്, ജിജിന രാധാകൃഷ്ണൻ, ചിത്ര നായർ, ഗീതി സംഗീത തുടങ്ങിയവർ അഭിനയിക്കുന്നു. കോതാമൂരിയാട്ടം,പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്ന 'പൊറാട്ട് നാടകം' കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രീകരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോപാലപുര എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ 'പൊറാട്ട് നാടകം' അവതരിപ്പിക്കുന്നത്.
നിർമ്മാണം: വിജയൻ പള്ളിക്കര,നാസർ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം:രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം:ലിബിൻ മോഹൻ, കല:സുജിത് രാഘവ്, പി.ആർ.ഒ: മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി.രാജേഷ് കുമാർ, നിർമാണ നിർവ്വഹണം: ഷിഹാബ് വെണ്ണല,സ്റ്റിൽസ് രാംദാസ് മാത്തൂർ. ഫിനാൻസ് സൂപ്പർവൈസർ : ഖുബൈബ് കൂരിയാട്.
No comments