Breaking News

നീലേശ്വരം കോട്ടപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: 3 പേർ കസ്റ്റഡിയിൽ


നീലേശ്വരം : കോട്ടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുമ്പ് വടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
കൂടെ താമസക്കുന്നവരിൽ മൂന്നുപേരെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം ഓര്‍ച്ച പാലത്തിന്റെ പൈലിങ് ജോലിക്കുവന്ന തിമിഴ്നാട് മധുര ഉസാംഭട്ട് സ്വദേശിയായ രമേശി( 43) നെ ശനിയാഴ്ച രാത്രി കോട്ടപ്പുറം ലീഗ് ഓഫീസിനു പിറകിലുള്ളതാമസ സ്ഥലത്ത് മരിച്ചുകിടക്കുന്നനിലയിൽ കാണുകയായിരുന്നു. മൂക്കില്‍നിന്നും വായില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്ന് മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. പ്രത്യക്ഷത്തില്‍ ശരീരത്തില്‍ മറ്റു സ്ഥലങ്ങളില്‍ പരിക്ക് കാണാനില്ലായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനുശേഷമാണ് മൂന്നുപേരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റസിയിലെടുത്ത്. 13 പേര്‍ ഒന്നിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
എല്ലാവരും പാലത്തിന്റെ ജോലിക്കുവന്നവരാണ് . ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. മറ്റുള്ളവര്‍ അന്യ സംസ്ഥാന തൊഴിലാളികളുമാണ്. നീലേശ്വരം പൊലീസ് സംഭവദിവസം രാത്രിതന്നെ വീടിന് കാവലേര്‍പ്പെടുത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധനും സ്ഥലത്തെത്തി പരിശോധന നടത്തി. പരിയാരം കണ്ണൂർ ഗവ മെഡിക്കല്‍ കോളേജില്‍നിന്നാണ് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയത്.
പൊലീസിന് പ്രശംസ

നീലേശ്വരം
കോട്ടപ്പുറത്തെ ഭൂരുഹ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത പൊലീസിന് നാട്ടുകാരുടെ പ്രശംസ. കാഞ്ഞങ്ങാട് ഡിവൈഎസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നീലേശ്വരം ഇൻസ്പെക്ടറാണ് അന്വേഷണം നടത്തിയത്. ഇൻക്വസ്റ്റ് സമയത്തുതന്നെ സംശയം ജനിച്ചതിനാൽ താമസസ്ഥലത്ത് പോലീസ് സംരക്ഷണം ഏർപ്പെടുത്തുകയും, ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. 24 മണിക്കൂറിനകം ദുരൂഹത നീക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം.


No comments