Breaking News

വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വിൽപ്പന നടത്തിയ മീനിൽ പുഴു പോലീസും ആരോഗ്യവകുപ്പും എത്തി മൽസ്യവിൽപ്പന കേന്ദ്രം പൂട്ടിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ നിന്നും വില്പന  നടത്തിയ മീനിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി മീൻ വിൽപ്പന കേന്ദ്രം പൂട്ടിച്ചു

പുതിയബസ്റ്റാന്റിനോട്‌ ചേർന്ന് പുറമ്പോക്കിൽ ഷെഡ് കെട്ടി ചിറ്റാരിക്കൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള മീൻ വിൽപ്പന കേന്ദ്രത്തിൽനിന്നും ബുധനാഴ്ച്ച വൈകിട്ട് വിൽപ്പന ചെയ്ത ഓല മീനിലാണ് പുഴു കണ്ടെത്തിയത്.


വെള്ളരിക്കുണ്ട് കാറളത്തെ വട്ടമല ജോസ്  ബുധനാഴ്ച വൈകിട്ട് വാങ്ങിയ  ഓല മീൻ കഷ്ണങ്ങളിലാണ് ഏകദേശം ഒരു സെന്റി മീറ്റർ നീള മുള്ള കറുത്ത നിറത്തിലുള്ള പുഴുവിനെ കണ്ടെത്തിയത്.

അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു മീൻ വിൽപ്പന ചെയ്തിരുന്നത്. ഇവർ കഷ്ണങ്ങളാക്കി നൽകിയ ഓല മീൻ വീട്ടിൽ കൊണ്ട്  പോയി കഴുകി വൃത്തിയാക്കുന്നതിനിടെ പുഴു പുറത്തേക്ക് ഇഴഞ്ഞു വരുന്ന നിലയിലായിരുന്നുവെന്ന് ജോസ് പറയുന്നു.

ഉടൻ അയൽവാസി കൂടിയായ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഷോബി ജോസഫിനെയും സുഹൃത്തുക്കളെയും വിരം അറിയിച്ചു. രാത്രി എട്ടു മണിയോടെ ഇവർ മീൻ വിൽപ്പന കേന്ദ്രത്തിലെത്തി നടത്തിയ തിരച്ചിലിൽ മുഴുവൻ മീനുകളും പഴകി ദ്രവിച്ചഅവസ്ഥയിലും അതിൽ പുഴുക്കളെയും കണ്ടത്തി.

വിവരം ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്ത്‌ എത്തി മീൻ വിൽപ്പന നിർത്തി വെക്കുവാൻ നിർദ്ദേശം നൽകി.

ഇതിനിടയിൽ നാട്ടുകാർ മീൻ വിൽപ്പന കേന്ദ്രത്തിലെ പഴകി ദ്രവിച്ച ഫ്രിഡ്ജിൽ നിന്നും നാലടി നീളവും ഒത്തവണ്ണവും ഉള്ള ഓലമീൻ കണ്ടെത്തി. ഈമീനും ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നും അഴുകിയ മണം ഉണ്ടായിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു.

പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മീൻ വിൽപ്പന കേന്ദ്രം നടത്തുന്ന ചിറ്റാരിക്കൽ സ്വദേശി വെള്ളരിക്കുണ്ടിൽ എത്തുകയും 

മീനിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് ഇയാളോട് മീൻ വിൽപ്പനനിർത്തി വെക്കുവാനും പോലീസ് സ്റ്റേഷനിൽ എത്തു വാനും പോലീസ് നിർദ്ദേശിച്ചു.

നേരത്തെയും ഇവിടെയുള്ള മീൻ വിൽപ്പന കേന്ദ്രത്തിൽ വിൽപ്പന നടത്തിയ മീനിൽ അഴുകിയതും പഴകിയതുമായ മീനുകൾ കണ്ടെത്തിയിരുന്നു, അന്ന് ആരോഗ്യ വകുപ്പ് ഇവർക്ക് താക്കീതും നൽകിയിരുന്നു. നിരവധി പേരാണ് ബുധനാഴ്ച ഉച്ചമുതൽ രാത്രിവൈകി വരെ വെള്ളരിക്കുണ്ടിലെ ഈ മീൻ വിൽപ്പന കേന്ദ്രത്തിൽ നിന്നും മീൻ വാങ്ങികഴിച്ചത്.

No comments