Breaking News

നികുതിയുമില്ല പെർമിറ്റുമില്ല; 
 പിഴ 2.23 ലക്ഷം രൂപ ബേക്കൽകോട്ടയിലേക്ക് സഞ്ചാരികളുമായി എത്തിയതായിരുന്നു ബസ്


കാഞ്ഞങ്ങാട്‌ : നികുതി അടയ്ക്കാതെയും പെർമിറ്റില്ലാതെയും മൈസൂരുവിൽനിന്നും ബേക്കൽ കോട്ടയിലേയ്ക്ക് സർവീസ് നടത്തിയ കോൺട്രാക്ട് കാര്യേജ് കെഎ 52 4994 ബസ്സ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. 2,23,000 രൂപ പിഴയീടാക്കി. ബേക്കലിൽവെച്ചാണ് വാഹനം പിടികൂടിയത്. പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ വി ജയൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂധീഷ് , ഡ്രൈവർ പ്രവീൺ എന്നിവർ പങ്കെടുത്തു.
അടുത്ത കാലത്തായി അന്യസംസ്ഥാന വാഹനങ്ങൾ നികുതി അടയ്ക്കാതെ കേരളത്തിലേയ്ക്ക് പ്രവേശിക്കുന്നത് കൂടിയിട്ടുണ്ട്‌. കർശനമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട്‌ ഓഫീസർ എസ്‌ ബിജു അറിയിച്ചു


No comments