Breaking News

അവഹേളനത്തിനെതിരെ പ്രതിരോധം തീർത്ത് കാസർകോടുകാർ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്ത്


കാസർഗോഡ് : കാസർഗോഡ് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സിനിമ പ്രൊഡ്യൂസർ എം രഞ്ജിത് . "ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ് മയക്കു മരുന്ന് എത്തിക്കാൻ പല ഷൂട്ടിങ്ങുകളും അവിടെയാക്കുന്നുവെന്ന ആരോപണം ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു.അത് ഉള്ളിലുണ്ടായിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞു പോയതാണ് "എന്ന് എം രഞ്ജിത്ത് ഒരു സ്വകാര്യചാനലിന് നൽകിയ കുറിപ്പിൽ പറഞ്ഞു . രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ  കാസർഗോഡ് ജില്ലയിലെ സിനിമ പ്രവർത്തകരും സാംസ്‌കാരികപ്രവർത്തകരും  രംഗത്ത് വന്നിരുന്നു . കാസർഗോഡ് ജില്ലയിൽ ഷൂട്ടിങ് വെക്കുന്നത് മയക്കുമരുന്ന് എളുപ്പത്തിൽ ലഭിക്കുന്ന സ്ഥലമായതുകൊണ്ടാണ് എന്നായിരുന്നു വിവാദപ്രസ്താവന 


No comments