കാഞ്ഞങ്ങാട് സബ് ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന; 56,520 രൂപ പിടിച്ചെടുത്തു
കാഞ്ഞങ്ങാട് : ഏജന്റിനെ പിന്തുടർന്ന് ആർ.ടി.ഒ. ഓഫീസിലെത്തിയ വിജിലൻസ് സംഘം 57,520 രൂപ പിടിച്ചു. ഏജന്റ് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടുവന്ന പണമാണെന്ന് തെളിഞ്ഞതിനാലാണ് പിടിച്ചതെന്ന് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ പറഞ്ഞു. ഏജന്റ് പുല്ലൂർ സ്വദേശി എം.രാജകൃഷ്ണനിൽനിന്നാണ് പണവും ബന്ധപ്പെട്ട രേഖകളും പിടിച്ചത്.
കഴിഞ്ഞദിവസങ്ങളിൽ ഡ്രൈവിങ് സ്കൂളുകളിൽനിന്ന് പിരിച്ചെടുത്ത പണത്തിന്റെ വിശദവിവരങ്ങൾ തയ്യാറാക്കിയ പട്ടികയും ഏജന്റിൽ നിന്ന് കണ്ടെത്തി. പിരിച്ചെടുത്ത പണം നൽകും മുൻപായി മൊബൈൽ ഫോണുകളിലൂടെ പരസ്പരം കൈമാറിയ സന്ദേശങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു.
No comments