വെള്ളരിക്കുണ്ട് ടൗണിൽ പാർക്കിങ്ങ് സ്ഥലത്തെ അനധികൃത നിർമ്മാണം ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ പൊളിച്ചുമാറ്റി
വെള്ളരിക്കുണ്ട് ടൗണിൽ പാർക്കിങ്ങ് സ്ഥലത്തെ അനധികൃത നിർമ്മാണം ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ പൊളിച്ചുമാറ്റി. വെള്ളരിക്കുണ്ട് ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പാർക്കിംഗിനായി അനുവദിച്ച സ്ഥലം കയ്യേറി അനധികൃത നിർമ്മാണം അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് വ്യാപാരികളും ജനപ്രതിനിധികളും ചേർന്ന് ഇന്ന് രംഗത്തിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ കെ.ആർ വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ജന.സെക്രട്ടറി ബാബു കല്ലറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അനധികൃത നിർമ്മാണം പൊളിച്ച് മാറ്റി പാർക്കിംഗ് ബോർഡ് പുനസ്ഥാപിച്ചു.
No comments