Breaking News

ഷാർജ ഖോർഫുക്കാനിൽ ബോട്ടപകടം; നീലേശ്വരം സ്വദേശി മരിച്ചു



കാഞ്ഞങ്ങാട്: നാട്ടിലേക്ക് വരാനിരിക്കവേ യുവാവ് ഷാർജയിൽ ബോട്ട് അപകടത്തിൽ മരിച്ചു. അനന്തംപള്ള അമൃതാനന്ദമയി മഠത്തിന് സമീപം താമസിക്കുന്ന വാഴവളപ്പിൽ വിജയൻ ശ്യാമള 
ദമ്പതികളുടെ മകൻ അഭിലാഷ്(38) ആണ് കഴിഞ്ഞ ദിവസം യുഎഇയിലെലെ ഷാർജ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ മുങ്ങി മരിച്ചത്.

സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം.അഭിലാഷിന്റെ സഹപ്രവർത്തകരടക്കം 16 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത് . മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. കരയിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെയെത്തിയപ്പോഴാണ് അപകടം. അതിവേഗതയും കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

ഷാർജയിലെ ചോക്ലേറ്റ് കമ്പനിയിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്തു വരികയായിരുന്നു. 
മണലാരങ്ങളിൽ തന്റെ അധ്വാനത്തിന്റെ ബാലത്തിൽ നിർമ്മിച്ച സ്വപ്ന വീടിന്റെ പാലുകാച്ചൽ ചടങ്ങിന് സംബന്ധിക്കാൻ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു അഭിലാഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നു.

യുവാവിന്റെ മരണം അനന്തം പള്ള പ്രദേശത്തെ കണ്ണുനീരാഴ്ത്തി.ഭാര്യ: അശ്വതി .മകൾ: അഭയ 
സഹോദരൻ: അജീഷ് (ബഹ് റൈൻ) .

No comments