Breaking News

ബിരിക്കുളം നവോദയ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പാതയോരം ശുചീകരിച്ചു ശേഖരിച്ചത് റോഡിനിരുവശവും തള്ളിയ കിലോക്കണക്കിന് പ്ലാസ്റ്റിക് വേസ്റ്റ്

ബിരിക്കുളം : ബിരിക്കുളം നവോദയ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ബിരിക്കുളം നവോദയ നഗർ മുതൽ ബിരിക്കുളം ടൗൺ വരെ 500 മീറ്റർ പാതയോരം ശുചീകരിച്ചു. അരക്കിലോമീറ്റർ പാതയോരത്തുനിന്നായി ഇവർ പെറുക്കിയെടുത്തു ശേഖരിച്ചത് കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ . പുരുഷ സ്വയം സഹായ സംഘത്തിന് പുറമെ നവോദയ വനിതാ വിങ്ങ് പ്രവർത്തകരും പൗർണമി കുടുംബശ്രീ പ്രവർത്തകരും പതിനൊന്നാം വാർഡ് മെമ്പർ കെപി ചിത്രലേഖ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.


No comments