Breaking News

ഗവ: ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണിവയൽ 2022 - 2023 വർഷത്തെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പായ 'റാന്തൽ - 2023' തുടക്കമായി


ചിറ്റാരിക്കാൽ : ഗവ: ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണിവയൽ 2022 - 2023 വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ 2023 വർഷത്തെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പായ 'റാന്തൽ - 2023'  മെയ് 14 ന്  തുടക്കമായി. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ  നിർവ്വഹിച്ചു. മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഈ വേളയിൽ അറിയിച്ചു.ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസഫ് മുത്തോലി ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ബ്രീഫിംഗ് അധ്യാപകനായ ഡോ. രതീഷ് പി നടത്തി. ക്യാമ്പിന് ആശംസ അർപ്പിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ്, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ ടി. ജി, ജി.യു.പി.സ്കൂൾ പ്രതിനിധി സജിമോൻ, മുൻ വർഷ അധ്യാപക വിദ്യാർത്ഥി സെൽബിൻ ടോമി, സ്റ്റുഡന്റ് പാർലമെന്റ് മെമ്പർ അശ്വിൻ കുമാർ, ജൂനിയർ അധ്യാപക വിദ്യാർത്ഥികളുടെ പ്രതിനിധി ജീപ്സ പി ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൾ ജെസീന്ത ജോൺ ചടങ്ങിന് സ്വാഗതവും എസ്.ആർ.ജി കൺവീനർ സോജിൻ ജോർജ്ജും നന്ദിയും അറിയിച്ചു.തുടർ ദിവസങ്ങളിൽ നാട്ടകം ഫോക് തിയറ്റർ ഡയറക്ടർ ഉദയൻ കുണ്ടംകുഴി ,ആനന്ദ് പേക്കടം ,രാഘവൻ ചെമ്പൻ , പ്രമോദ് ഇടത്തില, ഗംഗാധരൻ വെള്ളൂർ, ജീവൻ ഉത്തമൻ, നിർമ്മൽ കുമാർ കാടകം എന്നിവർ നയിക്കുന്ന ക്ലാസ്സുകൾ ഉണ്ടാകും.

No comments