Breaking News

യാത്രക്കിടെ ബുള്ളറ്റിൻ്റെ ടയറിൽ ചൂരിദാർ ഷാൾ കുടുങ്ങി റോഡിൽ വീണ് വെള്ളരിക്കുണ്ടിലെ നഴ്സിന് പരിക്ക്


വെള്ളരിക്കുണ്ട്: യാത്രക്കിടെ ബുള്ളറ്റിൻ്റെ ടയറിൽ ചൂരിദാർ ഷാൾ  കുടുങ്ങി റോഡിൽ വീണ് യുവതിക്ക് പരിക്ക്. വെള്ളരിക്കുണ്ടിലെ ബേക്കറി ഉടമ സൈബുവിൻ്റെ ഭാര്യ ജോബി സൈബുവിനാണ് പരിക്കേറ്റത്. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം നഴ്സാണ്. ഇന്നലെ രാത്രി കനകപ്പള്ളിയിൽ വച്ചായിരുന്നു അപകടം. മകൻ ഓടിച്ചിരുന്ന ബുള്ളറ്റിൻ്റെ പിൻചക്രത്തിൽ ചുരിദാർ ഷാൾ കുരുങ്ങി തെറിച്ച് വീഴുകയായിരുന്നു. വീഴ്ച്ചയിൽ തോൾ എല്ല് പൊട്ടിയ ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.

No comments